Friday 26 July 2013

തിരക്കഥകൾക്കും ചമയങ്ങല്കും മുൻപ്...

…പണ്ട്  കോളേജിൽ   പഠിക്കുമ്പോ  ക്ലാസും  കട്ട്‌  ചെയിതു  ആഷിക്ക്  അബുവിന്റെയും  വിനീതിന്റെയുമൊക്കെ  ഫിലിം  കാണാൻ  പോവുന്ന  സമയത്ത്  മനസ്സിൽ കയരികൂടിയ  ഒരു  ആഗ്രഹമായിരുന്നു ഒരു ഷോര്ട്ട്  ഫിലിം എങ്കിലും സ്വന്തമായി ചെയ്യണമെന്നു, അവസാനം കോളേജിൽ നിന്നും ഇറങ്ങിയപ്പോ മനസ്സിൽ ഈ ആഗ്രഹം കയരികൂടിയവരൊക്കെ കൂടി ഒരു ഗ്രൂപ്പ്‌ തുടങ്ങി,ഗ്രൂപെന്നു പറയുമ്പോ ഒരു ഓപ്പണ്‍ ഗ്രൂപ്പ്‌ ,മനസ്സിൽ ഷോര്ട്ട് ഫിലിം കയരികൂടിയവർക്കൊക്കെ വേണ്ടി ഒരു ഗ്രൂപ്പ്‌……അങ്ങനെ ഒരു ദിവസം തലശ്ശേരി ബസ്‌ സ്റ്റാൻഡിൽ  തട്ടുകടയിലിരുന്നു ചായകുടിക്കുംപോ തക്കാളിയും (നിധിൻ ആർ നാഥ്) കുട്ടിയും (വൈശാഖ്) ഒരു കഥ നമ്മളോട് പറയുകയുണ്ടായി ,അങ്ങനെ ചൂട് ചായ ഊതി കുടിക്കുന്നതിനിടയിൽ നമ്മൾ ആ കഥ ഒരു ഫിലിം ആക്കാൻ തീരുമാനിച്ചു……ഷോര്ട്ട് ഫില്മിനെ കുറിച്ച് പറഞ്ഞപ്പോ പലരും പുചിച്ചുകൊണ്ട് കടന്നു പോയ്‌,ഒടുവിൽ കൈ വിരലിൽ എന്നവുന്നത്രയുംപേർ മാത്രം ബാക്കിയായി……ഹൈ റ്റെക്നൊലൊജീസ് ഉപയോഗിച്ച് ഷോര്ട്ട് ഫിലിം ചെയ്യുന്ന കൊച്ചികരുടെയും തിരുവനന്തപുരംകാരുടെയും ഇടയിൽ സ്വന്തമായി ഒരു DSLR ക്യാമറ പോലും ഇല്ലാത്തവർ ക്യാമറയും കടം വാങ്ങിയിട്ട് പടം പിടിക്കാൻ ഇറങ്ങി ,നാട്ടുകാരും വീട്ടുകാരും എന്തിനു സ്വന്തം കൂടുകാർ പോലും ഒരു പുച്ചതോടെയയിരുന്നു നോക്കിയിരുന്നത്……ക്യാമറ കടം വാങ്ങമെന്നുവേക്കാം പക്ഷെ ഈ കഥയിലെ  ഒരു യുവതിയുടെ കഥാപാത്രം ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. കാരണം വടക്കെൻ കേരളത്തിലെ പെണ്‍കുട്ടികൾക്ക് പൊതുവെ ക്യാമറയുടെ മുന്നിൽ വരാൻ മടിയാണല്ലോ……ഞെട്ടിപ്പിക്കുന്ന ടീമ്സും പൊസ്റ്റെരുകലുമയി ഹൈ ടെക്നോളജി ഷോര്ട്ട് ഫില്മുകാർ ഫസിബുകിലും ട്വിട്ടെരിലും വിലസുമ്പോൾ ഞങ്ങളുടെ ഈ ഫില്മിന്റെ ഒരു പോസ്റ്റർ അപ്‌ലോഡ്‌ ചെയ്യാൻ സത്യത്തിൽ കൈ വിറക്കുകയായിരുന്നു……എങ്കിലും ഒരുപാട് പ്രതീക്ഷകളുമായി monotone ഗ്രൂപിലെ കൂട്ടുകാരുമൊത് പെരളശ്ശേരി തട്ടുകടയിലിരുന്നു പുട്ടും കടലയും ചൂട് കാട്ടാൻ ചായയും കുടിക്കുമ്പോൾ മനസിലുണ്ടാവുന്ന സന്തോഷവും സമാധാനവും സാൾട്ട് & പെപ്പെർ ഹിറ്റായപ്പോൾ ആഷിഖ് അബുവും തട്ടതിൻ മറയത് ഹിറ്റായപ്പോൾ വിനീതും അനുഭവിച്ചുകാണില്ല…Facebook Link